Representational Image
Posted On
date_range Updated On
date_range കോഴിക്കോട്ടും തിരുവനന്തപുരത്തും ബൈക്ക് യാത്രികർക്ക് നേരെ തെരുവുനായ് ആക്രമണം
കോഴിക്കോട്: കോഴിക്കോട്ടും തിരുവനന്തപുരത്തും ഇരുചക്രവാഹന യാത്രികർക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഒരാൾക്ക് സാരമായി പരിക്കേറ്റു.
കോഴിക്കോട് കൊളത്തറയിൽ ഇന്ന് രാവിലെ തെരുവുനായ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. ചുങ്കം സ്വദേശി ബാബുവിനാണ് പരിക്ക്.
തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികനെ നായ് കടിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസന്റെ കാലിലാണ് കടിയേറ്റത്. സ്കൂട്ടറിന്‍റെ പിന്നിൽ സഞ്ചരിക്കുകയായിരുന്നു ശ്രീനിവാസൻ. സാരമായി പരിക്കേറ്റ ശ്രീനിവാസനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.