പ്രതീകാത്മക ചിത്രം
അഞ്ചൽ: സ്കൂട്ടറിന് കുറുകേ തെരുവുനായ് ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് പരിക്ക്. കൊല്ലം കൊട്ടാരക്കര സ്വദേശിനി കവിത (30)യ്ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അഞ്ചൽ - പുനലൂർ പാതയിൽ മാവിളയിലാണ് സംഭവം. അപകടത്തിൽ ഇടതുകാലിന് ഒടിവു പറ്റിയ കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കുറ്റ്യാടിയിൽ ബൈക്കിന് കുറുകെ തെരുവുനായ് ചാടി അമ്മക്കും മകനും പരിക്ക്. പേരാമ്പ്ര സ്വദേശി മല്ലിക, മകൻ രജിൽ എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റ്യാടി വലിയപാലത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്കിന് കുറുകെ തെരുവുനായ് ചാടുകയും ബൈക്ക് മറിഞ്ഞ് ഇരുവരും വീഴുകയുമായിരുന്നു.
ബൈക്കിന്‍റെ പിന്നിൽ നിന്ന് തെറിച്ചുവീണ മല്ലികക്ക് തലക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.