Posted On
date_range Updated On
date_range തെരുവുനായ ആക്രമണം: തിരൂരിൽ ആറു പേർക്ക് പരിക്ക്
തിരൂര്‍: നഗരത്തില്‍ സ്ത്രീകളടക്കം ആറുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം. രാവിലെ തിരൂര്‍ താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളിലാണ് സംഭവം. നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചു കൊന്നു. താഴെപാലം പൊക്ലാശ്ശേരി ശ്രീജയെ(27) വീട്ടിനകത്ത് കയറിയും നടുവിലങ്ങാടി വാഴപ്പുള്ളി ഷെഫീക്കിനെ (35) വീട്ടിനടുത്തു വെച്ചുമാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്.
നടുവിലങ്ങാടി കടീക്കല്‍ കദീജ (53), പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ ഫാത്തിമ ബത്തൂല്‍ (68), താഴെപാലത്തെ പരിത്തിക്കുന്നന്‍ സുഹറ (30), താഴെപാലം തെക്കെ ഇടി വെട്ടിയകത്ത് ആയിഷ (65) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് വിദ്ഗധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.