Posted On
date_range Updated On
date_range കോഴിക്കോട് മാവൂരിൽ തെരുവുനായ ആക്രമണം; വയോധിക അടക്കം ആറു പേർക്ക് കടിയേറ്റു
കോഴിക്കോട്: മാവൂരിൽ തെരുവുനായ ആക്രമണം. 86 വയസുള്ള തനപറമ്പിൽ ബീപാത്തുമ്മ അടക്കം ആറു പേർക്ക് തെരുവുനായുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോസ്റ്റോഫീസ് മുതൽ മാവൂർ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് സംഭവം. വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ബീപാത്തുമ്മയെ തെരുവുനായ ആക്രമിച്ചത്. ഇവരുടെ കൈക്കും കാലിനും ഗുരുതര പരിക്കേറ്റു. ബീപാത്തുമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകനും കടിയേറ്റു.
വഴിയിലൂടെ നടന്നു പോവുകയായിരുന്ന അതിഥി തൊഴിലാളി അടക്കമുള്ളവരാണ് തെരുവുനായുടെ കടിയേറ്റ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.