Posted On
date_range Updated On
date_range തെരുവുനായ്ക്കൾ അംഗൻവാടി വളഞ്ഞു; പൊലീസെത്തി കുട്ടികളെ രക്ഷിച്ചു
കുറ്റിപ്പുറം: പുറത്തിറങ്ങാനാവാത്തവിധം തെരുവുനായ്ക്കൾ അംഗൻവാടി വളഞ്ഞതിനെ തുടർന്ന് പൊലീസെത്തി കുട്ടികളെ രക്ഷിച്ചു. തവനൂർപഞ്ചായത്തിലെ തൃക്കണാപുരം ഒമ്പതാം വാർഡിലെ 34ാം നമ്പർ അംഗൻവാടിയിലാണ് കുട്ടികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
അംഗൻവാടിയുടെ മുന്നിൽ നായ്ക്കൾ കുരച്ചുകൊണ്ട് നിലയുറപ്പിക്കുകയായിരുന്നു. ഭക്ഷണവും മറ്റും പുറത്തായതിനാൽ കുട്ടികൾ പ്രയാസത്തിലായി. പഞ്ചായത്തിലും ഫയർഫോഴ്സിലും വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ കുറ്റിപ്പുറം പൊലീസും നാട്ടുകാരും ചേർന്ന് നായ്ക്കളെ തുരത്തി ഉച്ചക്ക് 12ഓടെ കുട്ടികളെ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.