കടുങ്ങല്ലൂരില്‍ തെരുവുനായ് വേട്ട തുടരുന്നു; ഇന്നലെ 55 നായ്ക്കളെ കൊന്നു
ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ തെരുവുനായ് വേട്ട തുടരുന്നു. തിങ്കളാഴ്ച 55 നായ്ക്കളെ കൊന്ന് കുഴിച്ചുമൂടി. വെള്ളിയാഴ്ച മൂന്നാം വാര്‍ഡില്‍ 18 നായ്ക്കളെ കൊന്നതിന്‍െറ തുടര്‍ച്ചയായാണ് ഇന്നലെയും നായ്ക്കളെ കൊന്നത്. മറ്റു രണ്ട് വാര്‍ഡുകളില്‍ നിന്നാണ് ഇവയെ പിടികൂടിയത്. വരുംദിവസങ്ങളില്‍ നായ്വേട്ട വ്യാപിപ്പിക്കാനാണ് തീരുമാനം. മൂന്നാം വാര്‍ഡ് അംഗം ജയനും നാട്ടുകാരും ചേര്‍ന്നാണ് തെരുവുനായ് ഉന്മൂലന സംഘത്തിന്‍െറ സഹായത്തോടെ നായ്ക്കളെ പിടികൂടിയത്. ഇവയെ പിന്നീട് കൊന്ന് പഞ്ചായത്ത് അധീനതയിലുള്ള പൊതുസ്ഥലത്ത് കുഴിച്ചുമൂടി.
ജയനുപുറമെ പൊതുപ്രവര്‍ത്തകരായ സക്കീര്‍, ദാസന്‍ എന്നിവരും നായ്വേട്ടക്ക് നേതൃത്വം നല്‍കി. തെരുവുനായ് ഉന്മൂലന സംഘത്തിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറി സോഫിയ സുര്‍ജിത്തും സ്ഥലത്തത്തെിയിരുന്നു. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ജനങ്ങളുടെ പരാതി പരിഗണിച്ചാണ് പഞ്ചായത്തിലെ 16 മെംബര്‍മാരുടെയും പിന്തുണയോടെ തെരുവുനായ്ക്കളെ വകവരുത്താന്‍ മുന്നിട്ടിറങ്ങിയതെന്ന് ജയന്‍ പറഞ്ഞു. ഇതിന്‍െറ പേരില്‍ ഏത് നിയമനടപടി നേരിടാന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.