Posted On
date_range Updated On
date_range തെരുവുനായ് ശല്യം: സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം.ബി. രാജേഷ്
കണ്ണൂർ: തെരുവുനായ് ശല്യം പരിഹരിക്കാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട ശേഷം കർമ പദ്ധതി തയ്യാറാക്കും.
സംസ്ഥാനത്ത് 152 ബ്ലോക്കിൽ എ.ബി.സി സെന്റർ സജ്ജമാക്കാൻ നിർദ്ദേശം നൽകി. ഇതിൽ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണ്. വിപുലമായ രീതിയിൽ പൊതുജന പങ്കാളിതത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നത്.
തദ്ദേശ സ്ഥാപന അധികൃതരുടെ സഹകരണത്തോടെയും ബഹുജനപങ്കാളിത്തതോടെയും പ്രശ്ന പരിഹാരത്തിന് വിപുലമായ കർമ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.