Posted On
date_range Updated On
date_range അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു
തിരുവല്ല: സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിൽ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേ പ്ലസ് ടു വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകൾ കൃഷ്ണ പ്രിയക്കാണ് നായുടെ കടിയേറ്റത്.
ഇന്ന് വൈകീട്ട് നാലരയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിലൂടെ പാഞ്ഞു വന്ന നായ്, കൃഷ്ണപ്രിയയുടെ കാലിൽ കടിക്കുകയായിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.