മധ്യവയസ്കന്‍റെ ചെവി നായ കടിച്ച് മുറിച്ച നിലയിൽ

അടൂർ: മധ്യവയസ്കനെ നായയുടെ കടിയേറ്റ നിലയിൽ കണ്ടെത്തി. ഏഴംകുളം മാങ്കൂട്ടം സ്വദേശി ടൈറ്റസ് (52)നെയാണ് നായ കടിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം റോഡരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു ഇയാൾ. ഇടത് ചെവി നായ കടിച്ച് മുറിച്ച നിലയിലാണ്. മുതുകിലും സാരമായ പരിക്കുണ്ട്.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ ഇയാളെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - stray dog attacked miidle aged man in adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.