മലയാളികളുടെ മനസ്സിൽ മറ്റൊരു ഇൗച്ചരവാര്യരായി ആബൂട്ടി എന്ന പിതാവ്​

‘‘ഇനി ഒരു ഉപ്പാക്കും ഉമ്മക്കും ഇൗ ഗതി വരരുത്,
​​​​െൻറ പൊന്നുമോളെ ഇല്ലാതാക്കിയവരെ ശിക്ഷിച് ചാലേ എനിക്ക് ഇനി വിശ്രമമുള്ളൂ’’

ണവും സ്വാധീനവും അധികാരവുമെല്ലാം പലവട്ടം തോറ്റുപോകുമാറുച്ചത്തിൽ നിശ്ചയദാർഢ്യത്തോടെ മുഴങ്ങിയ ഇൗ വാക്കുകൾ ഇനിയില്ല. പഠിച്ചുകൊണ്ടിരുന്ന എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ ചികിത്സാപിഴവു മൂലം പിടഞ്ഞുമരിച്ച മെഡിക്കൽ വിദ്യാർത്ഥിനി കണ്ണൂർ ശിവപുരത്തെ ഷംന തസ്നിയുടെ പിതാവ് ആബൂട്ടി മകൾക്ക് നീതി ലഭിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ യാത്രയായി. കഠിനരോഗങ്ങൾ ആരോഗ്യത്തെ പാതി കവർന്നിട്ടും അതു വകവെക്കാതെ അവിശ്രമം കളമശ്ശേരി പൊലീസ് സ്റ്റേഷൻ മുതൽ തിരുവനന്തപുരം മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മ​​​​െൻറ് വരെ നിരന്തരം ചോദ്യങ്ങളുയർത്തിയിരുന്ന പിതാവ് ഇനിയുള്ള കാലം പള്ളിക്കാട്ടിലെ പച്ചപ്പിൽ മകൾക്കരികിലെ ഇത്തിരിമണ്ണിൽ വിശ്രമിക്കും. മകളെ ഇല്ലാതാക്കിയവർക്കെതിരെ അവസാന ശ്വാസം വരെ നിരന്തരം ശബ്ദിച്ച പിതാവും മരണത്തിലേക്ക് മടങ്ങുമ്പോൾ ഇത്രയധികം ഉപ്പയെ സ്നേഹിച്ച മകൾ, അതിലുമേറെ മകളെ സ്നേഹിച്ച ഉപ്പ എന്ന വികാരമാണ് ശിവപുരത്തുകാരെ ഏറെ വേദനിപ്പിക്കുന്നത്.
ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം എട്ടു മണിയോടെ മസ്കറ്റിലായിരുന്നു ആബൂട്ടിയുടെ അന്ത്യം.

ഷംന: ആബൂട്ടിയുടെ പ്രാണനായിരുന്നു അവൾ...


ഞെട്ടൽ മാറാത്ത ആ ദിവസം
ചെറിയൊരു പനി, പിന്നൊരു കുത്തിവെയ്പ് ... 22 വർഷമായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം പാടെ തകരാൻ വേണ്ടി വന്നത് കേവലം 25 മിനുട്ട് മാത്രം. അതും ഡോക്ടറാവുന്നതിനുള്ള ബാലപാഠങ്ങൾ പഠിക്കാൻ അവൾ തെരഞ്ഞെടുത്ത പ്രൊഫസറുടെ തന്നെ കുറിപ്പടിയാൽ ^ കൂടിക്കാഴ്ചകളിലെല്ലാം ആബൂട്ടിക്ക് ഇതു പറയുമ്പോൾ ദേഷ്യത്തേക്കാളേറെ മകളെ ഓർത്തുള്ള വിതുമ്പലുകളായിരുന്നു പുറത്തേക്കുവന്നത്​. ‘കുടുംബം’ മാഗസിനായി അദ്ദേഹത്തെ കാണാൻ പോയത്​ ഇപ്പോഴും ഒാർക്കുുനനു. നാട് ഒന്നടങ്കം കണ്ട സ്വപ്നവും നാട്ടുകാർ മനസ്സിൽ കൊണ്ടുനടന്ന പ്രതീക്ഷകളുമെല്ലാം ഒരുനിമിഷത്തെ പിഴവിനാൽ പിടഞ്ഞുതീർന്ന ദിവസത്തെ കുറിച്ച് ആബൂട്ടി അന്ന്​ ഇങ്ങനെ പറഞ്ഞുതുടങ്ങി...
‘ മോൾക്ക് സുഖമില്ലെന്നും അഡ്മിറ്റാക്കിയെന്നുമുള്ള വിവരം കിട്ടിയ വൈകുന്നേരം 4.00 മണിയോടെ വണ്ടിയെടുത്ത് എറണാകുളത്തേക്ക് പോകുമ്പോഴും സാധാരണ ഒരു പനിയല്ലേ എന്ന് മാത്രമായിരുന്നു മനസ്സിൽ. എന്നാൽ അവിടെയെത്തിയപ്പോൾ കാണാനായത് പൊന്നുമോളുടെ മയ്യിത്തായിരുന്നു. ഉച്ചയ്ക്ക് 2.55 ന് രക്തപരിശോധന നടത്താന്‍ പോയി. അലര്‍ജിയുണ്ടോയെന്ന് നിർയിക്കുന്ന ടെസ്റ്റിന്റെ പരിശോധനയുടെ ഫലം വരുന്നതിനു മുമ്പു തന്നെ ഫുൾ ഡോസ് ഇന്‍ജക്ഷന്‍ നല്‍കി. അതിനു ശേഷം വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ട അവള്‍ ‘ഉമ്മാ...ഞാന്‍ മരിച്ചു പോകും’ എന്ന് വിളിച്ചുപറഞ്ഞ് കരയുകയായിരുന്നു. 25 മിനിറ്റിന് ശേഷം ഡ്യൂട്ടി ഡോക്ടർ എത്തുമ്പോഴേക്കും വായില്‍ നിന്ന് നുരയും പതയും വന്ന് മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അതും അവൾ പഠിക്കുന്ന എറണാകളും കളമശ്ശേരിയിലെ മെഡിക്കൽ കോളജിൽ ’ ^
അന്നു തുടങ്ങിയ ആ നിയമപോരാട്ടം അവസാന ശ്വാസം വരെ നിലനിർത്തി തന്നെയാണ് ആബൂട്ടിയുടെ മടക്കവും.

ഷംനയും ആബൂട്ടിയും

എന്നിട്ടും അവരെന്താ ഉത്തരം പറയാത്തേ?
തികഞ്ഞ അനാസ്ഥയും നിരുത്തവാദപരമായ സമീപനവും മൂലം ഒരു ജീവൻ ഇല്ലാതാക്കിയിട്ടും, ക്രൂരതകൾ തന്നെയായിരുന്നു മെഡിക്കൽ കോളജ് അധികൃതർ കാട്ടിയതെന്ന് ആബൂട്ടി ഉറപ്പിച്ചു തന്നെ പറഞ്ഞിരുന്നു ‘ 3.45ന് ലഭിച്ച ഇ.സി.ജി റിപ്പോർട്ടിൽ മരണം സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചുവെങ്കിലും കൂടെ വന്നവരോടോ പുറത്തു കാത്തുനിന്ന മോളുടെ സഹപാഠികളോടോ ഇൗ വിവരം പറയാൻ അവർ തയ്യാറായില്ല. മാത്രമല്ല, വിദഗ്ദ ചികിത്സക്കെന്ന് പറഞ്ഞ് മോളുടെ മൃതദേഹം രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവർ വല്ലാത്ത തിടുക്കം കാട്ടി’ ^ ആബൂട്ടി പറഞ്ഞു. മൃതദേഹത്തെ ചികിത്സിച്ച വകയിൽ യാതൊരു ഉളുപ്പുമില്ലാതെ രാജഗിരി ആശുപത്രിയിലെ ജീവനക്കാർ ഹതഭഗ്യവാനായ ഇൗ പിതാവിനോട് 9000 രൂപ വാങ്ങി പെട്ടിയിലിടുകയും ചെയ്തുവെന്ന് അറിയുമ്പോഴാണ് ആശുപത്രികളിലെ ചൂഷണങ്ങളുടെ ആഴം വ്യക്തമാകുന്നത്.

ത​​​​​െൻറ മകളുടെ മരണത്തിൽ ഒന്നു അനുശോചിക്കാൻ പോലും തയ്യാറാവാതിരുന്ന കോളജ് അധികൃതർ പിന്നീട് ചികിത്സാരേഖകൾ തിരുത്തി കുറ്റക്കാരെയെല്ലാം രക്ഷിക്കാനായിരുന്നു ഏറെ താല്പര്യം കാട്ടിയിരുന്നതെന്ന് മകളുടെ മരണം മുതൽ അവസാനം വരെ ഒറ്റക്ക് നിന്ന് പോരാടിയിരുന്ന അവസരങ്ങളിലെല്ലാം ആബൂട്ടി ആത്​മ രോഷത്തോടെ ആവർത്തിച്ചു.

എറണാകുളം പ്രസ്​ ക്ലബിൽ വാർത്താ സമ്മേളനത്തനിടയിൽ വിതുമ്പുന്ന ആബൂട്ടി (ഫയൽ)

പോരാട്ടവഴിയിലെ ഒറ്റയാൻ
2006ൽ മസ്കറ്റിൽ നിന്ന് അവധിക്ക് വന്ന ശേഷം ആബൂട്ടി തിരികെ പോകാതിരുന്നത് മകളുടെ കാര്യമോർത്തായിരുന്നു. അവളുടെ വിശേഷങ്ങളും പഠനകാര്യങ്ങളും ലക്ഷ്യബോധവും അവൾ കുന്നുകൂട്ടിവെച്ച സ്വപ്നങ്ങളുമെല്ലാം കേട്ടപ്പോൾ മോളോടൊപ്പം ഇവിടെ തന്നെ അങ്ങ് കഴിയാമെന്ന് കരുതി. അവളായിരുന്നു ആബൂട്ടിക്കെല്ലാം. അവളോട് ദേഷ്യപ്പെട്ട് ഒരക്ഷരം പോലും അയാൾക്ക്​ പറയേണ്ടി വന്നിട്ടില്ല. ഷംനയുടെ മരണം മുതൽ തോരാത്ത കണ്ണീരിനിടയിലും ഇൗ ഉപ്പ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തി​​​​െൻറ പാതയിലായിരുന്നു. കളമശ്ശേരി പൊലീസ് സ്റ്റേഷൻ മുതൽ തിരുവനന്തപുരം മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മ​​​​െൻറ് വരെ ആബൂട്ടി കയറിയിറങ്ങാത്ത ഓഫീസുകളില്ല. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടന്നപ്പോഴെല്ലാം തളരാത്ത നിശ്ചയദാർഢ്യത്തോടെ നീതിക്ക് വേണ്ടി നടത്തിയ പോരാട്ടം തന്നെയാണ് വിജയിച്ചത്. ആരും സഹായിക്കാനോ പിന്തുണക്കാനോ ഇല്ലെങ്കിലും പോരാട്ടം നിർത്തിവെക്കാൻ ആബൂട്ടി ഒരുക്കമായിരുന്നില്ല. ഇനിയൊരു ഷംനയും ഉണ്ടാവരുതെന്ന് മാത്രമല്ല, ജീവിച്ചിരിക്കെ മക്കളുടെ വിയോഗം അനുഭവിക്കേണ്ടി വരുന്ന മാതാപിതാക്കൾക്കു കൂടി വേണ്ടിയാണീ പോരാട്ടമെന്ന് എപ്പോഴും പറയുമായിരുന്നു.

ആബൂട്ടിയുടെ വാർത്താ സമ്മേളനത്തി​​​​​െൻറ പത്രവാർത്ത

വിയോജനകുറിപ്പെന്ന വഴിത്തിരിവ്
മകളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആബൂട്ടി ആദ്യം സമീപിച്ചത് കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ്കമ്മീഷണറാണ് ഈ കേസ് ഏറ്റെടുത്തത്. പോലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് ചേരുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ അഭിപ്രായമനുസരിച്ച് ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആബൂട്ടിയെ വിളിച്ചറിയിച്ചു. ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യത്തെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസർ കുട്ടപ്പന്റെ നേതൃത്വത്തിലായിരുന്നു. ജില്ലാ ആസ്പത്രിയിലെ മൂന്നോ നാലോ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധയായ ഡോ.ലിസ ജോൺ മെഡിക്കൽ ബോർഡി​​​​െൻറ നടപടികൾക്കെതിരെ വിയോജനക്കുറിപ്പ് എഴുതിവെച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്.

തുടർന്ന് ഡി.ജി.പിയെ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കണ്ട് മെഡിക്കൽ ബോർഡ് ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന കാര്യം ബോധ്യപ്പെടുത്തി. തുടർന്ന് മെഡിക്കൽ അപക്സ് ബോർഡ് ചേർന്ന് രണ്ടുപേരെ കുറ്റകകാരെന്ന് കണ്ടെത്തുന്നത് വരെ ആബൂട്ടി അശേഷം വിശ്രമെന്തെന്ന് അറിഞ്ഞതേയില്ല.

ആബൂട്ടിയുടെ പോരാട്ടം ഇനി നമ്മുടെ ഒാർമകളെ പിടിച്ചുലച്ചുകൊണ്ടേയിരിക്കും..

നിരാശനാക്കിയത് മന്ത്രിയുടെ മറുപടി
ഒരുമാസത്തിനകം സസ്പെൻഡ് ചെയ്യപ്പെട്ടവരെ തിരികെ സർവീസിലെടുത്തത് ആരോഗ്യമന്ത്രിയും നാട്ടുകാരിയുമായി കെ.കെ. ശൈലജ ടീച്ചറെ കണ്ട് ബോധ്യപ്പെടുത്തിയപ്പോൾ മന്ത്രിയുടെ മറുപടിയാണ് ആബൂട്ടിയെ ഏറെ നിരാശയുണ്ടാക്കിയത്. ‘‘ യുവ ഡോക്ടറല്ലേ അവനും പഠിക്കേണ്ടേ’’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. അവനും പഠിക്കണം, എ​​​​െൻറ മകളും പഠിക്കാനായിരുന്നു വന്നത്, ഇൗ മെഡിക്കൽ കോളജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റാനായിരുന്നു എ​​​​െൻറ മകൾ വന്നത്. എന്നാൽ ഡെത്ത് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായിരുന്നു എ​​​​െൻറ വിധി...’ ആബൂട്ടി അന്നു പറഞ്ഞു വാക്കുകൾ ഇതായിരുന്നു...

ഇനി എങ്ങനെ മുന്നോട്ട്?
ഒരിക്കൽ ഹൃദായാഘാതം വന്ന് ഒരുമാസം കിടപ്പിലായപ്പോഴാണ് ആബൂട്ടി ഏറ്റവുമധികം ഭയപ്പെട്ടത്. ത​​​​െൻറ ശ്വാസം നിലച്ചുപോയാൽ മോളുടെ ഘാതകർ രക്ഷപ്പെട്ടുപോകുമോ എന്ന ആധിയായിരുന്നു മനസ്സിൽ.
എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം ആ ആശങ്ക ഇന്നലെ വലിയ സത്യമായി മാറിയതോടെ, മക്കളെ സ്നേഹിക്കുന്ന പിതാക്കന്മാരുടെയെല്ലാം വേദനയായി മാറുകയാണീ യാഥാർത്ഥ്യം. പാതിവഴിയിൽ പിടഞ്ഞുമരിക്കേണ്ടി വന്ന പൊന്നുമോൾക്ക് നീതി ലഭിക്കാനായി അലഞ്ഞുനടന്ന ആ പിതാവി​​​​െൻറ ആഗ്രഹം യാഥാർത്ഥ്യമാക്കുകയെന്നത് പെൺമക്കളുള്ള ഓരോ പിതാവി​​​​െൻറയും ഉത്തരവാദിത്വം കൂടിയാണെന്ന കാര്യത്തിൽ സംശയമില്ല.

Tags:    
News Summary - Story of a father who fight for justice her daughter is no more - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.