കോഴിക്കോട്: പൊലീസുകാരെഴുതിയ കഥകൾ ഐ.ജി എഡിറ്റ് ചെയ്തപ്പോൾ വായനലോകത്തിന് ലഭിച്ചത് മികച്ചൊരു കഥാസമാഹാരം. സംസ്ഥാന പൊലീസ് സേനയിലെ 26 ഉദ്യോഗസ്ഥർ എഴുതിയ കഥകളാണ് ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ എഡിറ്റ് ചെയ്ത് ജി.വി ബുക്സ് ‘പരേഡ്’ എന്നപേരിൽ പുസ്തകമാക്കി പുറത്തിറക്കിയത്.
കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയിസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് ക്ലബിൽ ഒരുക്കിയ ചടങ്ങിൽ സാഹിത്യകാരൻ യു.കെ. കുമാരൻ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങ് മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. രാജു കാട്ടുപുനം അധ്യക്ഷതവഹിച്ചു.
ബാലസാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തി. ഐ.ജി കെ. സേതുരാമൻ, ജി.വി. രാകേഷ്, ജില്ല പൊലീസ് മേധാവി രജ്പാൽ മീണ, ‘കാവൽ കൈരളി’ എഡിറ്റർ സനൽ ചക്രപാണി, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. രജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. രഘീഷ്, കഥാകൃത്ത് രാജൻ പാനൂർ തുടങ്ങിയവർ സംസാരിച്ചു. ഏകദിന സാഹിത്യ ശിൽപശാലയും ഒരുക്കിയിരുന്നു. പി.കെ. രതീഷ് സ്വാഗതവും ജി.വി. ഋഷീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.