Posted On
date_range Updated On
date_range വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്
കൽപ്പറ്റ: വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കൽപ്പറ്റയിലെ വസതിക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കല്ലേറിൽ കാർപോർച്ചിലെ ഓടുകളും സിറ്റ് ഔട്ടിലെ ടൈലുകളും തകർന്നു. കൽപ്പറ്റ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.