ദേവസ്വം ബോർഡിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും -കെ. രാധാകൃഷ്​ണൻ

തിരുവനന്തപുരം: ദേവസ്വം ബോർഡിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ നിയുക്​ത മന്ത്രി കെ. രാധാകൃഷ്​ണൻ. ദേവസ്വം വകുപ്പിൽ കടകംപള്ളി സുരേന്ദ്രൻ ചെയ്​തുവെച്ച ചില കാര്യങ്ങളുണ്ട്​. അതിന്‍റെ തുടർച്ചയുണ്ടാകുമെന്ന്​ കെ. രാധാകൃഷ്​ണൻ പറഞ്ഞു.

ഒരു വകുപ്പും അപ്രധാനമെന്ന്​ കരുതുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളാണ്​ ഏൽപ്പിച്ചിരിക്കുന്നത്​. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ്​ സർക്കാറിന്‍റെ ലക്ഷ്യം. അതിനുള്ള ചുമതലയാണ്​ ഏൽപ്പിച്ചിരിക്കുന്നത്​. കേരളം വളർന്നതിനനുസരിച്ച്​ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് കാര്യമായ​ പുരോഗതിയുണ്ടായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തിയെടുക്കുകയാണ്​ എല്ലാ സർക്കാറി​േന്‍റയും ലക്ഷ്യം. അങ്ങനെ നോക്കു​​േമ്പാൾ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്​ തന്നെയാണ്​ ഏൽപ്പിച്ചതെന്ന്​ കരുതുന്നതായും രാധാകൃഷ്​ണൻ പറഞ്ഞു.

Tags:    
News Summary - Steps will be taken to streamline the activities of the Devaswom Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.