കൊടുങ്ങല്ലൂർ: രണ്ടാനമ്മയുടെ മർദനത്തിനിരയായ നിലയിൽ അസം സ്വദേശിയായ നാല് വയസ് സുകാരി ആശുപത്രിയിൽ. രണ്ടാനമ്മ അറസ്റ്റിൽ. കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ കു ടുംബത്തോടൊപ്പം താമസിക്കുന്ന കുഞ്ഞിെൻറ ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്.
കവിളും കൈകാലുകളും പുറവും അടിയേറ്റ് ചുവന്നിട്ടുണ്ട്. പൊള്ളിയതെന്ന് കരുതുന്ന പാടുമുണ്ട്. കോതപറമ്പിൽ അംഗൻവാടിയിൽ വന്ന കുഞ്ഞിെൻറ കൈ ചുവന്നതുകണ്ട് അധ്യാപിക നോക്കിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും വേദനിക്കുന്ന മറ്റു ഭാഗങ്ങൾ കാണിക്കുകയുമായിരുന്നു. കുട്ടി വീട്ടിലേക്ക് പോകാനും വിസമ്മതിച്ചു.
ഇതോടെ അധ്യാപിക ടി.എസ്. മിനി ഐ.സി.ഡി.എസ് അധികൃതർ മുഖേന തൃശൂർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ ജീവനക്കാരും ആശ വർക്കർ എസ്.ജെ. ബിന്ദുവുമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയുടെ പിതാവ് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പുലർച്ചെ വീട്ടിൽനിന്നിറങ്ങും. ഇതിനുശേഷമാണ് കുട്ടി മർദനത്തിനിരയായത്. ഇയാളുടെ ആദ്യ ഭാര്യയിലെ കുഞ്ഞാണിത്. ആദ്യ ഭാര്യയുടെ സഹോദരിയെയാണ് ഇയാൾ രണ്ടാം വിവാഹം കഴിച്ചത്. 12 ദിവസം മുമ്പാണ് കുടുംബം കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ എത്തിയത്.
മർദനമേറ്റ കുട്ടിയെയും ഇവരുടെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും തൃശൂർ ചൈൽഡ് ലൈന് കൈമാറി. ആശുപത്രിയിൽ വെച്ച് കൈക്കുഞ്ഞിനെ യുവതി അടിക്കുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടതോടെയാണ് ചൈൽഡ് ലൈൻ അധികൃതരെ ഏൽപ്പിച്ചത്.
അറസ്റ്റ് ചെയ്ത രണ്ടാനമ്മയെ രാത്രി തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് മതിലകം എസ്.ഐ മിഥുൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.