Posted On
date_range Updated On
date_range കണ്ണൂരിൽ സ്റ്റീല്‍ ബോംബ് പിടികൂടി
കണ്ണൂര്‍: തലശേരി പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയില്‍ സ്റ്റീൽ ബോംബ് കണ്ടെടുത്തു. തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉക്കണ്ടൻ പീടികക്ക് സമീപം പി.പി. അനന്തൻ റോഡിൽ അയ്യത്താൻ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്.
ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന 13 സ്റ്റീൽ കണ്ടെയ്നർ, വെടിമരുന്ന് തുടങ്ങിയവയും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി െപാലീസ് പറഞ്ഞു. തലശ്ശേരി ഇൻസ്പെക്ടർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇൻസ്പെക്ടർ അഷറഫ്, ബോംബ് സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവ ആയുധ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.