കേരള ഹൈകോടതി

നാല് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്ക്​​ സ്​റ്റേ

കൊച്ചി: ആറു വർഷമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ പേരിൽ നാല് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി​ ഹൈകോടതി സ്​റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി ചോദ്യം ചെയ്​ത്​ ജെ.എസ്​.എസ് (രാജൻബാബു വിഭാഗം), ജെ.എസ്​.എസ് (ബീനാകുമാരി വിഭാഗം) കേരള കോൺഗ്രസ് (സ്കറിയ തോമസ് വിഭാഗം) എസ്.ആർ.പി എന്നീ പാർട്ടികൾ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ വി.ജി. അരുണിന്‍റെ ഉത്തരവ്​.

2019 മുതൽ തുടർച്ചയായി ആറ്​ വർഷം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ലെന്നതിന്റെ പേരിലാണ്​ രജിസ്ട്രേഷൻ റദ്ദാക്കിയത്. തങ്ങളെ കേൾക്കാതെയാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നതടക്കം ആരോപിച്ചായിരുന്നു ഹരജി.

മറ്റാർക്കും അനുവദിച്ചിട്ടില്ലെങ്കിൽ ഈ പാർട്ടികൾക്ക്​ അവരുടെ ചിഹ്​നത്തിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന്​ കമീഷനും അറിയിച്ചു. ഹരജികൾ ജനുവരി അഞ്ചിന്​ വീണ്ടും പരിഗണിക്കും.

Tags:    
News Summary - Stay on the cancellation of registration of four political parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.