മസ്തിഷ്ക മരണ അവയവദാനം: ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിലെ നടപടികൾക്ക് സ്റ്റേ

കൊച്ചി: മസ്തിഷ്ക മരണമെന്ന്​ റിപ്പോർട്ട്​ നൽകി അവയവദാനം നടത്തിയെന്ന പരാതിയിൽ ഡോക്ടർമാർക്തെിരെ കേസെടുത്ത്​ അന്വേഷിക്കണമെന്ന മജിസ്​ട്രേറ്റ്​ കോടതി ഉത്തരവി​ലെ തുടർ നടപടികൾ​ ഹൈകോടതി സ്റ്റേ ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെ അവയവം ദാനം ചെയ്തതുമായി ബന്ധപ്പെട്ട്​ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് എട്ടാം നമ്പർ കോടതിയിലെ കേസിന്റെ തുടർ നടപടികളാണ്​ ആറുമാസത്തേക്ക്​ സ്റ്റേ ചെയ്തത്​.

ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണൻ ആണ് സ്റ്റേ ചെയ്തത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് കൊച്ചിയിലെ ലേക്​ഷോർ ആശുപത്രിയും ഏഴ് ഡോക്ടർമാരും നൽകിയ ഹരജിയാണ്​ പരിഗണിച്ചത്​.

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്​ സാരമായി പരിക്കേറ്റ മൂവാറ്റുപുഴ സ്വദേശിയായ 21കാരന്റെ മസ്തിഷ്ക മരണത്തിൽ സംശയമുന്നയിച്ച് കൊല്ലം സ്വദേശിയായ ഡോ. എസ്​. ഗണപതി നൽകിയ സ്വകാര്യ അന്യായത്തിലാണ്​ കേസെടുത്ത് അന്വേഷിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 2009 നവംബർ 29ന് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം കോതമംലത്തെ സ്വകാര്യ ആശുപത്രിയിലും പിറ്റേന്ന് പുലർച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഡിസംബർ ഒന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന്​ മാതാവിന്റെ സമ്മതപ്രകാരം കരളും വൃക്കയും ദാനം ചെയ്യുകയായിരുന്നു.

അവയവദാനവുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട്​ നൽകിയെന്നായിരുന്നു​ ആരോപണം. നിയമപ്രകാരം മെഡിക്കൽ ബോർഡ്​ ചേർന്നാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതെന്ന്​ ആശുപത്രിയും ഡോക്ടർമാരും നൽകിയ ഹരജിയിൽ പറയുന്നു. പരാതിക്കാരൻ സമർപ്പിച്ച വിദഗ്​ധ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട മജിസ്​​ട്രേറ്റിന്‍റെ നടപടി തെറ്റാണ്​. തെളിവില്ലെന്ന്​ കണ്ടെത്തി പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസിലാണ് ഇത്തരമൊരു ഉത്തരവിട്ടതെന്നും ഇത്​ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - stay on order to sue doctors in brain death organ donation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.