കൊല്ലം: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല 53 പോയൻറുമായി കിരീടം ചൂടി. കോട്ടയവും(51) തൃശൂരും(48) രണ്ടും മൂന്നും സ്ഥാനം നേടി. ആതിഥേയരായ കൊല്ലം ഒറ്റ പോയേൻറാടെ ഏറ്റവും പിന്നിലായി. കാഴ്ചവൈകല്യമുള്ളവരുടെ യു.പി വിഭാഗത്തിൽ ജെ.എം.ജെ.ഇ.എം ഇൻറഗ്രേറ്റഡ് സ്കൂൾ (അത്താണി, തൃശൂർ), ഗവ.സ്കൂൾ ഫോർ ബ്ലൈൻഡ് (ഒളശ്ശ, കോട്ടയം), എച്ച്.കെ.സി.എം.എം ബ്ലൈൻഡ് (കോട്ടപ്പുറം, പാലക്കാട്) എന്നിവ 40 പോയൻറുമായി ഒന്നാം സ്ഥാനം പങ്കിട്ടു.
തിരുവനന്തപുരം വഴുതക്കാട് ഗവ. സ്കൂൾ, കേരള സ്കൂൾ വല്ലികപട്ട മലപ്പുറം, കോഴിക്കോട് കൊളത്തറ എച്ച്.എസ്.എസ് എന്നിവ 38 പോയൻറുമായി രണ്ടാംസ്ഥാനം പങ്കിട്ടു. ഗവ. സ്കൂൾ കാസർകോട്, സ്കൂൾ ഫോർ ദി ബ്ലൈൻഡ് എന്നിവ 35 പോയേൻറാടെ മൂന്നാംസ്ഥാനം പങ്കിട്ടു.
എച്ച്.എസ് വിഭാഗത്തിൽ ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്(ഒളശ്ശ, കോട്ടയം) 38 പോയൻറുമായി ഒന്നാംസ്ഥാനം നേടി. ഗവ.എച്ച്.എസ് കുട്ടമശ്ശേരി , എറണാകുളം(36) രണ്ടാംസ്ഥാനവും എസ്.എം.വി ഗവ. മോഡൽ ബി.എച്ച്.എസ്.എസ്(35) മൂന്നാംസ്ഥാനവും നേടി.
എച്ച്.എസ്.എസ് വിഭാഗത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് (40) ഒന്നാമതെത്തിയപ്പോൾ േകാഴിക്കോട് കൊളത്തറ എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡ്(38) രണ്ടാം സ്ഥാനം നേടി. തൃശൂർ വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസ് (20) മൂന്നാം സ്ഥാനെത്തത്തി.
ശ്രവണവൈകല്യമുള്ളവരുടെ എച്ച്.എസ് വിഭാഗത്തിൽ പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ സംസാര സ്കൂൾ(48), തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ്(46), കോഴിക്കോട് റഹ്മാനിയ വി.എച്ച്.എസ്.എസ്(42) എന്നിവ മുന്നിലെത്തി. എച്ച്.എസ്.എസ് വിഭാഗത്തിൽ തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ്(48) ഒന്നാമതെത്തി. പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ സംസാര സ്കൂൾ(44) രണ്ടാമതെത്തിയപ്പോൾ കണ്ണൂർ ഡോൺ ബോസ്കോ(42) മൂന്നാംസ്ഥാനത്തെത്തി.
മാനസികവൈകല്യമുള്ളവരുടെ വിഭാഗത്തിൽ എറണാകുളം നിർമല സദൻ (35) കിരീടം ചൂടി. തൃശൂർ പെരിങ്ങണ്ടൂർ പോപ് പോൾ മേഴ്സി ഹോം(25) രണ്ടാംസ്ഥാനത്തെത്തി. ആലപ്പുഴ സഹൃദയ സ്കൂളാണ് മൂന്നാം സ്ഥാനത്ത്.
ജില്ലകൾ പോയൻറ് തിരിച്ച്: കോഴിക്കോട് -53, കോട്ടയം-51, തൃശൂർ-48, തിരുവനന്തപുരം-44, പാലക്കാട് -40, മലപ്പുറം-38, കാസർകോട്-35, എറണാകുളം-35, ഇടുക്കി -28, കൊല്ലം -01.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.