തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ സന്ദർശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ msma കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025 ൽ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ഗവർണറുമായി ആശയവിനിമയം നടത്തി.
2024 ലെ വോട്ടർപട്ടിക സംക്ഷിപ്തപുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതെരഞ്ഞെടുപ്പ് റിപ്പോർട്ട്, തെരഞ്ഞെടുപ്പ് ഗൈഡ് എന്നിവ തെരഞ്ഞെടുപ്പ് കമീഷണർ ഗവർണർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.