സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യൻമാരായ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിന് മന്ത്രി റോഷി അഗസ്റ്റ്യന്‍ ട്രോഫി നല്കുന്നു
മൂവാറ്റുപുഴ: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ 1793 പോയന്റോടെ തൃശൂര്‍ സഹോദയ ചാമ്പ്യൻമാർ. മലബാര്‍ സഹോദയ (1639 പോയന്റ്) ആണ് റണ്ണർ അപ്. കൊച്ചി മെട്രോ സഹോദയ (1467) മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഓവറോള്‍ സ്കൂള്‍ പട്ടികയില്‍ 246 പോയന്റോടെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളാണ് ഒന്നാമത്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം (162 പോയന്റ്). തൃശൂര്‍ പാട്ടുരായ്ക്കല്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ (156) മൂന്നാം സ്ഥാനത്തെത്തി.
സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ പ്രസിഡന്റ് ഫാ. ഡോ. സിജന് പോള്‍ ഉന്നുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം രമേഷ് പിഷാരടി മുഖ്യാതിഥിയായി.
സി.ബി.എസ്.ഇ റീജനല്‍ ഡയറക്ടര്‍ മഹേഷ് ധർമാധികാരി, സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷന് കേരള പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹീംഖാന്‍, കാർമല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജു കൂട്ടപ്ലാക്കല്‍, പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് ടി. ജോര്‍ജ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ ട്രഷറര്‍ ഡോ. ദിനീഷ് ബാബു, സി.ബി.എസ്.ഇ മനേജ്മെന്റ് അസോസിയേഷന് ട്രഷറര്‍ സി.എ. അബ്രഹാം തോമസ്, മാനേജ്മെന്റ് അസോസിയേഷന് ഓര്‍ഗനൈസിങ് സെക്രട്ടറി പി.എസ്. അബ്ദുല്‍ നാസര്‍, കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് പിള്ള, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ ജനറല്‍ സെക്രട്ടറി ജോജി പോള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.