Posted On
date_range Updated On
date_range ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി
മറവന്തുരുത്ത്: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വൈക്കം മറവന്തുരുത്ത് തുരുത്തുമ്മ പത്തുപറയില്‍ പുരുഷോത്തമനാണ് ഭാര്യ ശശികലയെ (54) വെട്ടി ഗുരുതര പരിക്കേല്പിച്ചശേഷം തൂങ്ങിമരിച്ചത്.
തലക്ക് സാരമായി പരിക്കേറ്റ ശശികല ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ െബ്രയിന്‍ ആന്‍ഡ് സ്പൈന്‍ സെൻററില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഇവരുടെ രണ്ടുമക്കളും ഈ സമയം വീട്ടിലില്ലായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ മകനെ വിളിച്ചുവരുത്തിയശേഷം നോക്കിയപ്പോഴാണ് മുറിവേറ്റു കിടക്കുന്ന ശശികലയെയും തൂങ്ങിമരിച്ച നിലയില്‍ പുരുഷോത്തമനെയും കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.