വയനാട്ടിൽ എസ്.ടി പ്രമോട്ടര്‍ വൈദ്യുതാഘാതമേറ്റ്​ മരിച്ചു

പടിഞ്ഞാറത്തറ(വയനാട്​): ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടര്‍ വൈദ്യുതാഘാതമേറ്റ്​ മരിച്ചു. പടിഞ്ഞാറത്തറ ഞാറ്റാലപ്പടി കോളനി സലിജ ഭവന്‍ വി ബാലചന്ദ്രന്‍ (45) ആണ്​ മരിച്ചത്​. ശനിയാഴ്​ച വൈകുന്നേരത്തോടെയാണ് സംഭവം.

പാണ്ടങ്കോ​ട്ടെ ഒരു വീട്ടിലേക്കുള്ള സർവീസ് ലൈന്‍ നന്നാക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ നിന്ന്​ വൈദ്യുതാഘാതമേറ്റ് താഴെ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമോട്ടറാകുന്നതിന് മുമ്പ് ബാലചന്ദ്രന്‍ കെ.എസ്.ഇ.ബി യില്‍ താല്‍ക്കാലിക ജോലികള്‍ക്ക് പോയിരുന്നു. ഭാര്യ: സലിജ. മക്കള്‍: ജഗന്നാഥന്‍, ദേവനന്ദ. 

Tags:    
News Summary - st propoter died by electric shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.