Posted On
date_range Updated On
date_range എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയതി ഇന്നറിയാം
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ടൈംടേബിൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഫോക്കസ് ഏരിയയും തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് വിശദാംശങ്ങൾ കിട്ടുന്ന മുറക്ക് സർക്കാറിെൻറ ഉന്നതതല യോഗം ചേർന്ന് നടപടികൾ തീരുമാനിക്കും. സ്കൂൾ തുറന്നപ്പോൾ എങ്ങനെയാണോ വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിച്ചത് അതുപോലെ കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിലും ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.