Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും; മൂല്യനിർണയം അടുത്ത മാസം മൂന്നിന് തുടങ്ങും
ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച പൂര്‍ത്തിയാകും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ . മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. 70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചുമുതല്‍ ആരംഭിക്കും. മെയ് ആദ്യവാരത്തില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,19,362 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.
ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.