തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഫലത്തിന് അംഗീകാരം നൽകാനായി പരീക്ഷാ പാസ്ബോർഡ് യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കൂടിയായ പരീക്ഷാ കമീഷണർ കെ.വി. മോഹൻകുമാറിെൻറ അധ്യക്ഷതയിലാണ് എട്ടംഗ ബോർഡ് യോഗം ചേരുന്നത്. ബോർഡ് യോഗത്തിലാണ് ഫലപ്രഖ്യാപന തീയതി ഒൗദ്യോഗികമായി നിശ്ചയിക്കുക.
അന്തിമ പരീക്ഷാഫലം തയാറാക്കുന്ന ജോലികൾ പരീക്ഷാഭവനിൽ ഏറക്കുറെ പൂർത്തിയായി. അന്തിമ പരിശോധനാ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് തവണയായി നടത്തുന്ന പരിശോധനയിൽ ആദ്യ റൗണ്ട് പൂർത്തിയായി. ചൊവ്വാഴ്ചയോടെ പരിശോധന പൂർത്തിയാകും. ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ അന്തിമഫലം ഇതിനകം തയാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എൽ.സിക്കൊപ്പം ഇത് പ്രസിദ്ധീകരിക്കും.
4,41,103 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 3279 പേർ ടി.എച്ച്.എസ്.എൽ.സി പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം മേയ് അഞ്ചിനാണ് ഫലം പ്രസിദ്ധീകരിച്ചത്. 95.98 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.