ചെറുതുരുത്തി (തൃശൂർ): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാനതലത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയത്തിന് ചെറുതുരുത്തി അൽസുലൈത്തി ഹാളിൽ തുടക്കമായി. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽ ബുഖാരി പ്രഭാഷണം നടത്തി. ‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ പ്രമേയത്തിൽ രണ്ട് വേദികളിലായി വിവിധ സെഷനുകളും അവതരണങ്ങളും നടന്നു.
താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ, പി.എസ്.കെ. മൊയ്തു ബാഖവി മാടവന, ഇസ്സുദ്ദീൻ കാമിൽ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂർ, അബ്ദുല്ല അഹ്സനി ചെങ്ങാനി, എൻ.എം. സ്വാദിഖ് സഖാഫി, ഫള്ൽ അഹ്സനി എന്നിവർ ക്ലാസുകൾ നയിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, ഐ.എം.കെ. ഫൈസി കല്ലൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.