എം.​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ഡി. മാ​വൂ​ത്​ 

ര​ഹ​സ്യരേ​ഖ​ക​ൾ ക​ട​ത്തു​ന്നു; എം.​ജി വി.​സി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി സെ​ന​റ്റ് അം​ഗ​ങ്ങ​ൾ

കോ​ട്ട​യം: മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കൗ​ണ്ട​ർ ഫോ​യി​ൽ ഉ​ൾ​പ്പെ​ടെ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ എം.​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ഡി. മാ​വൂ​ത്​ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി സെ​ന​റ്റ് അം​ഗ​ങ്ങ​ൾ.

കെ.​പി.​സി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും സെ​ന​റ്റ് അം​ഗ​ങ്ങ​ളു​മാ​യ ഡോ. ​സ​ജി​ത് ബാ​ബു, ഡോ. ​ഷി​ജോ കെ. ​ചെ​റി​യാ​ൻ, ഡോ. ​സി​റി​യ​ക് ജോ​സ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​രീ​ക്ഷാ​ഭ​വ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ​വൈ​സ്​ ചാ​ൻ​സ​ല​ർ ഡി.​മാ​വൂ​ത് മാ​ർ​ക് ലി​സ്റ്റു​ക​ളു​ടെ കൗ​ണ്ട​ർ ഫോ​യി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി​രു​ന്നു.

മു​ൻ​കൂ​ർ അ​റി​യി​പ്പ് ഇ​ല്ലാ​തെ​യും പ​രീ​ക്ഷ ക​ൺ​ട്രോ​ള​റെ അ​റി​യി​ക്കാ​തെ​യു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ലും പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള സെ​ക്ഷ​നു​ക​ളി​ൽ നി​ന്ന് ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ എ​ടു​ത്തു​കൊ​ണ്ടു പോ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല. സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്താ​നു​ള്ള വി.​സി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഒ​പ്പം നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും കെ.​പി.​സി.​ടി.​എ എം.​ജി മേ​ഖ​ല യോ​ഗം അഭിപ്രായപ്പെട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​കെ. സി​ന്ധു, ഡോ. ​കെ.​പി. സു​നി, അം​ഗം ഡോ. ​പ്ര​വീ​ൺ സാ​ക​ല്യ, മേ​ഖ​ല സെ​ക്ര​ട്ട​റി ഡോ. ​എ​സ്. സെ​ൽ​വ​ൻ, കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഡോ. ​സി​റി​യ​ക് ജോ​സ്, സെ​ക്ര​ട്ട​റി. ഡോ. ​പി.​ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​രു​വി​ള, എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഡോ. ​ടി.​ജി. അ​ബി, സെ​ക്ര​ട്ട​റി ഡോ. ​ര​തീ​ഷ് സി. ​നാ​യ​ർ, മീ​ഡി​യാ​സെ​ൽ ക​ൺ​വീ​ന​ർ ഡോ. ​നി​ബു​ലാ​ൽ വെ​ട്ടൂ​ർ, കോ ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ജി​ൽ​സ് എം. ​ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Senate members complain against M.G. VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.