‘ഇ.​എം.​എ​സ്​ ത​ല​മു​റ’​യി​ലെ നേ​രി​ട്ടു​ള്ള ക​ണ്ണി​ക​ൾ ഇ​നി ഓ​ർ​മ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​​ന്‍റെ ആ​ദ്യ​മു​ഖ്യ​മ​ന്ത്രി​യും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ താ​ത്വി​കാ​ചാ​ര്യ​നു​മാ​യി​രു​ന്ന ഇ.​എം.​എ​സി​ന്റെ ഇ​ള​യ മ​ക​ൾ ഇ.​എം. രാ​ധ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ച​രി​ത്ര​ത്തി​ലെ ഒ​രു സ​വി​ശേ​ഷ ത​ല​മു​റ​യു​ടെ നേ​രി​ട്ടു​ള്ള ക​ണ്ണി​ക​ളാ​ണ് ഓ​ർ​മ​യാ​കു​ന്ന​ത്. മൂ​ത്ത സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ.​എം. ശ്രീ​ധ​ര​ൻ (2002), എ​സ്. ശ​ശി (2022), മൂ​ത്ത സ​ഹോ​ദ​രി ഡോ. ​മാ​ല​തി ദാ​മോ​ദ​ര​ൻ (2025) എ​ന്നി​വ​രു​ടെ വേ​ർ​പാ​ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ.​എം. രാ​ധ​യു​ടെ വി​ട​വാ​ങ്ങ​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലെ അ​ധി​കാ​ര​പ​ദ​വി​ക​ളി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​മ്പോ​ഴും പ​ത്ര​പ്ര​വ​ർ​ത്ത​ന-​ഭ​ര​ണ നി​ർ​വ​ഹ​ണ മേ​ഖ​ല​ക​ളി​ലും വൈ​ദ്യ​ശാ​സ്ത്ര-​ആ​സൂ​ത്ര​ണ രം​ഗ​ങ്ങ​ളി​ലും പൊ​തു​സ​മി​തി​ക​ളി​ലു​മാ​യി കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തോ​ട് ചേ​ർ​ന്നു​നി​ന്ന​വ​രാ​യി​രു​ന്നു ഇ.​എം.​എ​സി​ന്റെ നാ​ല് മ​ക്ക​ളും. പി​താ​വി​ന്റെ രാ​ഷ്ട്രീ​യ പ്ര​ഭാ​വ​വ​ല​യ​ത്തി​ന് മു​ക​ളി​ൽ വ​ള​രാ​ൻ ആ​ഗ്ര​ഹി​ക്കാ​തെ സ്വ​ന്തം ക​ർ​മ്മ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ളി​ത​മാ​യി ജീ​വി​ച്ചു​മ​റ​ഞ്ഞ നാ​ലു​പേ​രും കേ​ര​ള​ത്തി​ലെ പ്രാ​രം​ഭ​കാ​ല ക​മ്യൂ​ണി​സ്റ്റ് ജീ​വി​ത​മൂ​ല്യ​ങ്ങ​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ന മാ​തൃ​ക​ക​ളു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ്.

പി​താ​വ് കു​ടും​ബ​സ്വ​ത്തു​ക്ക​ൾ പ്ര​സ്ഥാ​ന​ത്തി​നാ​യി ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന വേ​ദ​നമ​ക്ക​ൾ​ക്ക് ഒ​രി​ക്ക​ലു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ക​രം ത​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് കാ​ണി​ച്ചു​ത​രി​ക​യു​മാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്നും രാ​ധ അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​ല​വ​ട്ടം അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്. സ​ത്യ​ത്തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ രാ​ധ, ‘ഇ.​എം.​എ​സി​ന്റെ മ​ക​ളാ​യി ഇ​രി​ക്കാ​നാ​ണ് ഇ​ഷ്ടം, അ​ച്ഛ​ന്റെ മു​ക​ളി​ൽ വ​ള​രാ​ൻ താ​ല്പ​ര്യ​മി​ല്ല’ എ​ന്ന നി​ല​പാ​ടാ​ണ് ജീ​വി​ത​ത്തി​ലു​ട​നീ​ളം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. ഇ.​എം.​എ​സി​നെ​ക്കു​റി​ച്ച് പു​സ്ത​ക​വും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും ഇ.​എം. രാ​ധ ര​ചി​ച്ചി​ട്ടു​ണ്ട്. സി.​പി.​എ​മ്മി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യി​രു​ന്നു. സി.​പി.​എ​മ്മി​ന്റെ വ​നി​ത സം​ഘ​ട​ന​യാ​യ മ​ഹി​ളാ അ​സോ​സി​യേ​ഷ​നി​ൽ ഭാ​ഗ​മാ​യി​രു​ന്നു ഇ.​എം. രാ​ധ. സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ര​ണ്ട് സു​പ്ര​ധാ​ന പൊ​തു​സ​മി​തി​ക​ളി​ലും ഇ.​എം. രാ​ധ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ മ​ര​ണ​ത്തി​ന് (1998 മാ​ർ​ച്ച് 19) ശേ​ഷ​മു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടും​ബ​ത്തി​ൽ മൂ​ന്ന് തു​ട​ർ​ച്ച​യാ​യ വി​യോ​ഗ​ങ്ങ​ളു​ണ്ടാ​യി; 2001 ആ​ഗ​സ്റ്റി​ൽ മ​രു​മ​ക​ൾ ഡോ. ​എം.​പി. യ​മു​ന, 2002 ജ​നു​വ​രി​യി​ൽ സ​ഹ​ധ​ർ​മ്മി​ണി ആ​ര്യ അ​ന്ത​ർ​ജ്ജ​നം, 2002 ന​വം​ബ​റി​ൽ മൂ​ത്ത മ​ക​ൻ ഇ.​എം. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം 2022 ജ​നു​വ​രി​യി​ൽ ഇ​ള​യ മ​ക​ൻ എ​സ്. ശ​ശി​യും, 2025 സെ​പ്റ്റം​ബ​റി​ൽ മൂ​ത്ത മ​ക​ൾ ഡോ. ​മാ​ല​തി ദാ​മോ​ദ​ര​നും, ഒ​ടു​വി​ൽ 2026 ന​വം​ബ​റി​ൽ ഇ​ള​യ മ​ക​ൾ ഇ.​എം. രാ​ധ​യും. 

Tags:    
News Summary - Direct Links to EMS Generation Now Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.