168 കു​ഞ്ഞ​യ്യ​പ്പ​ൻ​മാ​ർ​ക്ക്​ തു​ള്ളി​മ​രു​ന്ന് ന​ൽ​കി

 ശ​ബ​രി​മ​ല: കു​ഞ്ഞ​യ്യ​പ്പ​ന്മാ​ർ​ക്കും കു​ഞ്ഞു മാ​ളി​ക​പ്പു​റ​ങ്ങ​ൾ​ക്കും പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് പ​മ്പ​യി​ൽ സ​ജ്ജീ​ക​രി​ച്ച പ​ൾ​സ് പോ​ളി​യോ ബൂ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ശ​ബ​രി​മ​ല എ.​ഡി.​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര നി​ർ​വ​ഹി​ച്ചു. ‘സ്വാ​സ്ഥ്യം ശ​ര​ണം, ആ​രോ​ഗ്യ​ത്തോ​ടെ ശ​ര​ണ​യാ​ത്ര' എ​ന്ന പേ​രി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്.

ച​ട​ങ്ങി​ൽ പ​മ്പ പൊ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫി​സ​ർ നി​യാ​സ്, അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ ഓ​ഫി​സ​ർ ഡോ. ​ന​ന്ദ​ഗോ​പ​ൻ, അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് മ​നു സ​ത്യ​ൻ, ജി​ല്ല ശ​ബ​രി​മ​ല നോ​ഡ​ൽ ഓ​ഫി​സ​ർ കെ.​കെ. ശ്യാം​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​രാ​യ ഡോ. ​സ​ജി​ൻ, ഡോ. ​ജി​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള 100 കു​ട്ടി​ക​ൾ​ക്കും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 68 കു​ട്ടി​ക​ൾ​ക്കും പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി.

വ​ഴി​കാ​ട്ടി​യാ​യി ‘അ​യ്യ​ന്‍ 4.0’ ആ​പ്പ്

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ര​ല്‍ത്തു​മ്പി​ലെ​ത്തി​ക്കാ​ൻ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വി​ക​സി​പ്പി​ച്ച ന​വീ​ക​രി​ച്ച അ​യ്യ​ന്‍ 4.0 മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ധാ​ന തീ​ർ​ഥാ​ട​ന പാ​ത​ക​ള്‍, ദൂ​ര​വി​വ​ര​ങ്ങ​ള്‍, പാ​ര്‍ക്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, ക്ഷേ​ത്ര ദ​ര്‍ശ​ന സ​മ​യം, കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ള്‍, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും. കാ​ന​ന​പാ​ത​ക​ളി​ലെ സു​ര​ക്ഷ നി​ര്‍ദേ​ശ​ങ്ങ​ള്‍, വ​ന്യ​ജീ​വി സം​ബ​ന്ധ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍, പാ​മ്പു​ക​ടി​യേ​റ്റാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍, ആ​ന്റി​വെ​നം ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളും ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള സ​ഹാ​യ​വും ആ​പ്പി​ന്റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

പ​മ്പ മ​ലി​ന​മാ​ക്കി​യാ​ൽ 5,000 രൂ​പ വ​രെ പി​ഴ ​

ശ​ബ​രി​മ​ല: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ പ​മ്പ ന​ദി​യി​ലെ​യും സ്നാ​ന ഘ​ട്ട​ങ്ങ​ളി​ലെ​യും മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ശ​ബ​രി​മ​ല എ.​ഡി.​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് 5,000 രൂ​പ വ​രെ ത​ത്സ​മ​യം പി​ഴ ഈ​ടാ​ക്കും. ന​ദി​യി​ലോ തീ​ര​ങ്ങ​ളി​ലോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ പ്ലാ​സ്റ്റി​ക്, ഖ​ര, ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. 

Tags:    
News Summary - 168 Kunjayyappans Given polio vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.