Posted On
date_range Updated On
date_range കെ.എം ബഷീറിനെ ഇടിച്ച കാർ പരിശോധിക്കാൻ പ്രത്യേകസംഘം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാർ പരിശോധി ക്കാൻ പുണെയിൽനിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തും. ഫോക്സ് വാഗൺ കമ്പനി മാനുഫ ാക്ച്ചറിങ് യൂനിറ്റിലെ എൻജിനീയർമാർ അടങ്ങിയ സംഘം ക്രാഷ് േഡറ്റ അടക്കമുള്ളവ പരിശോധിക്കാനാണ് എത്തുന്നത്.
ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിെൻറ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സംഘം പരിശോധിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ചപ്പോഴുണ്ടായ അപകടത്തിലാണ് ബഷീർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.