മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന്; വിടുതൽ ഹരജിയുമായി ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊന്ന കേസിൽ വിടുതൽ ഹരജിയുമായി ഐ.എ.എസ് ഉദ്യേഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് ശ്രീറാം ഹരജി നൽകിയത്.

2019 ആഗസ്റ്റ് 3 നാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ ദാരുണമായി കൊല്ലപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാർ ബഷീറിനെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃസാക്ഷികളാണ് ശ്രീറാം അമിതമായി മദ്യപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത്. സുഹൃത്ത് വഫ ഫിറോസും ശ്രീറാമിന്റെ കൂടെ കാറിലുണ്ടായിരുന്നു.

എന്നാൽ, സംഭവത്തിന് ശേഷം പരിശോധനക്ക് സമയം വൈകിച്ചും മറ്റും തെളിവുകൾ നശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ അന്വേഷണം കാര്യക്ഷമമമായിരുന്നില്ല. ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള വലിയ നീക്കങ്ങളാണുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാമിനെ ഏറെ മണിക്കൂറുകൾക്ക് ശേഷമാണ് മദ്യപിച്ചിട്ടുണ്ടോയെന്നറിയാണുള്ള പരിശോധനക്ക് പോലും വിധേയനാക്കിയത്.

താൻ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ശ്രീറാം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിന് പ്രേരണ നൽകി എന്ന കുറ്റം ചാർത്തി ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെതിരെയും കേസെടുത്തിരുന്നു. ഇതിൽ നിന്നുള്ള വഫ ഫിറോസിന്റെ വിടുതൽ ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ മുഖ്യപ്രതി ശ്രീറാ വെങ്കിട്ടരാമനും വിടുതൽ ഹരജി നൽകിയിരിക്കുകയാണ്. 

Tags:    
News Summary - Sriram Venkataraman with release petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.