കെ.എം ബഷീറിന്‍റെ ഫോൺ കാണാതായതിൽ ദുരൂഹത -സിറാജ് മാനേജ്മെന്‍റ്
തിരുവനന്തപുരം: അപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ ഫോൺ ആഴ്ചകൾ പിന്നിട്ടിട്ടും കണ്ടെത്താനാകാ ത്തതിൽ ദുരൂഹത ആരോപിച്ച് ‘സിറാജ്’ മാനേജ്മെൻറ്. ഹൈടെക്സെല്ലും സൈബർ സെല്ലും സ്വകാര്യ ഐ.ടി കമ്പനികളുടെ സഹായത്ത ോടെ പ്രവർത്തിക്കുന്ന സൈബർഡോമുമടക്കമുള്ള സേനയിലാണ് ഒരു സ്മാർട്ട്ഫോൺ കണ്ടെത്താൻ രണ്ടാഴ്ച കഴിഞ്ഞിട്ടും അന് വേഷണസംഘത്തിന് കഴിയാത്തത്. കെ.എം. ബഷീറിന് രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. ഒരുസാധാരണ ഫോണും മറ്റൊന്ന് സ്മാർട്ട് ഫ ോണും.
ബഷീര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനിറ്റ് സംസാരിച്ചിരുന്നു. തുടര്‍ന്ന്, മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെട്ടു. സാധാരണ ഫോൺ തകർന്നനിലയിൽ അപകടം നടന്ന സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു. പക്ഷേ, സ്മാർട്ട്ഫോൺ ലഭിച്ചില്ല. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം രാത്രി 1.53ന് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബഷീറിെൻറ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഒരു പുരുഷന്‍ ഫോണ്‍ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മാനേജ്മെൻറ് ആരോപിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്കു ചിലർ ചേർന്നു മാറ്റിയപ്പോൾ രക്തത്തിലെ മദ്യത്തിെൻറ അംശമില്ലാതാക്കുന്ന മരുന്നുകൾ നൽകിയിരുന്നതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടില്ല.
കാർ പരിശോധിക്കാൻ പ്രത്യേകസംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാർ പരിശോധിക്കാൻ പുണെയിൽനിന്നുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. ഫോക്‌സ് വാഗൺ കമ്പനി മാനുഫാക്‌ച്ചറിങ് യൂനിറ്റിലെ എൻജിനീയർമാർ അടങ്ങിയ സംഘം ക്രാഷ് േഡറ്റ അടക്കമുള്ളവ പരിശോധിക്കാനാണ് എത്തുന്നത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിെൻറ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സംഘം പരിശോധിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ചപ്പോഴുണ്ടായ അപകടത്തിലാണ് ബഷീർ മരിച്ചത്. കാർ ഫോക്‌സ് വാഗണിെൻറ തിരുവനന്തപുരത്തുള്ള ഷോറൂമിലെത്തിച്ചായിരിക്കും വിദഗ്ധ സംഘം പരിശോധിക്കുക. അതേസമയം, ദൃക്സാക്ഷികളിൽ അഞ്ചുപേരിൽ രണ്ടുപേരുെട രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.