പൊലീസ് പൊളി മാർക്കറ്റിൽ പരിശോധനക്കെത്തിയപ്പോൾ

പാലക്കാട് ശ്രീനിവാസൻ വധം: പ്രതികളുപയോഗിച്ച ബൈക്കുകൾ ഓങ്ങല്ലൂർ പൊളി മാർക്കറ്റിൽ

പട്ടാമ്പി: പാലക്കാട് ശ്രീനിവാസൻ വധത്തിന് പ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കരയിലെ പൊളി മാർക്കറ്റിൽ വെച്ച് പൊളിച്ചതായി സൂചന. ഇത് സംബന്ധിച്ച്  പൊലീസിന്  ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊളിമാർക്കറ്റിൽ പരിശോധന നടത്തി. ബൈക്കുകളുടെ വിവിധ ഭാഗങ്ങൾ മാർക്കറ്റിൽനിന്ന് കണ്ടെത്തിയതായാണ് വിവരം.

മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ഏപ്രിൽ 16ന് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്റ്റിലായത്. 

Tags:    
News Summary - srinivasan murder police founds bike parts in ongallur scrap market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.