Posted On
date_range Updated On
date_range ശ്രീനിവാസൻ വധം: പോപുലർ ഫ്രണ്ട് മുൻ ഡിവിഷൻ പ്രസിഡന്റ് കീഴടങ്ങി
പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പോപുലർ ഫ്രണ്ട് മുൻ പാലക്കാട് ഡിവിഷൻ പ്രസിഡന്റ് കോടതിയിൽ കീഴടങ്ങി.
കൽപാത്തി സുന്ദരം കോളനി സ്വദേശി ജംഷീർ (29) ആണ് ജെ.സി.എം ഒന്നാം നമ്പർ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ ആലത്തൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഗൂഢാലോചനയിൽ പങ്കാളിയായ ജംഷീറിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.