തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിെൻറ രഹസ്യമൊഴി. അപകടസമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും അദ്ദേഹം മദ്യപിച്ചിരുന് നുവെന്നും വഫ ഫിറോസ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറയുന്നു.
മൊഴിയുടെ പ്രസക്തഭാഗം: രാത്രി ഒരുമണിക്ക് കവട ിയാറിൽവെച്ച് അപകടമുണ്ടായി. കുടുംബവുമായി അബൂദബിയിലാണ് താമസം. 16 വയസ്സുള്ള മകളുണ്ട്. ഒരുമാസത്തെ അവധിക്ക് വന്നതാ ണ്. ശ്രീറാം അടുത്ത സുഹൃത്താണ്. അപകടം നടന്ന സമയം ശ്രീറാമാണ് കാറോടിച്ചിരുന്നത്. രാത്രി എല്ലാ സുഹൃത്തുക്കള്‍ക്ക ും സാധാരണ ഗുഡ്‌െനെറ്റ് സന്ദേശം അയക്കാറുണ്ട്. അന്ന് ശ്രീറാമിനും അയച്ചു. ആ സമയം തെൻറ െകെയില്‍ കാറുണ്ടോയെന്ന് ശ്രീറാം അന്വേഷിച്ചു. ഉണ്ടെന്ന് മറുപടി നല്‍കി. എങ്കില്‍ കാറുമായി കവടിയാറിെലത്താന് ആവശ്യപ്പെട്ടു. ഉടന്‍ വരണമോയെന്ന് ചോദിച്ചു. ഒരുമണിയോടുകൂടി വരാന്‍ പറഞ്ഞു.
ഞാന്‍ മകളോട് ശ്രീറാമിനെ വീട്ടില്‍ കൊണ്ടുവിട്ടിട്ട് വരാമെന്നു പറഞ്ഞിറങ്ങി. അതുകഴിഞ്ഞ് കവടിയാര്‍ പാര്‍ക്കിലെത്തി കവടിയാര്‍ കൊട്ടാരത്തിനുസമീപം കാര്‍ പാര്‍ക്ക് ചെയ്തു. ഈ സമയം ശ്രീറാം ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് ശ്രീറാം കാറില്‍ കയറി. ആ സമയം വാഹനമോടിച്ചത് ഞാനായിരുന്നു. കഫേ കോഫിഡേയ്ക്കു സമീപമെത്തിയപ്പോള്‍ ശ്രീറാം വണ്ടിയോടിച്ചോട്ടെ എന്ന് ചോദിച്ചു. തുടര്‍ന്ന് പിറകുവശത്തുകൂടി നടന്നുവന്ന് ഡ്രൈവിങ് സീറ്റിലിരുന്നു. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്കു മാറിയത്. വാഹനം അമിതവേഗത്തിലായിരുന്നു. പല പ്രാവശ്യം പതുക്കെ പോകാന്‍ പറഞ്ഞു. എന്നാല്‍, അത് വകെവക്കാതെ ശ്രീറാം വളരെ വേഗത്തിലാണ് കാറോടിച്ചത്.
മ്യൂസിയം െപാലീസ് സ്‌റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു െബെക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം അമിതവേഗത്തിലായതുകൊണ്ട് െബെക്കിനെ ഇടിച്ചുതെറിപ്പിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. കാര്‍ വളയ്ക്കാന്‍ നോക്കിയെങ്കിലും െബെക്കില്‍ വണ്ടിയിടിച്ചുകഴിഞ്ഞിരുന്നു. െബെക്കും കാറും കൂടിയാണ് മതിലില്‍ ഇടിച്ചത്. എയര്‍ ബാഗ് ഓപണ്‍ ആയിരുന്നു. ഡോര്‍ തുറക്കാന്‍ പ്രയാസപ്പെട്ടെങ്കിലും െബെക്കുകാരനെ രക്ഷിക്കാനായി ശ്രീറാമും ഞാനും ഡോര്‍ വലിച്ചുതുറന്നു.
ശ്രീറാം അപകടത്തിൽ പരിക്കേറ്റയാളെ പൊക്കിയെടുത്ത് റോഡില്‍ കൊണ്ടുവന്നു കിടത്തി. എന്നാല്‍, അതുവഴി കടന്നുപോയ ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് പൊലീസും വന്നിരുന്നു. അപകടത്തിൽെപട്ടയാൾ സിറാജ് പത്രത്തിൽ ജോലി ചെയ്യുന്നതാണെന്ന് മനസ്സിലാക്കി. പക്ഷേ പേരറിയില്ല. എന്നോട് വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ എല്ലാവരും പറഞ്ഞു. ശ്രീറാം മദ്യപിച്ചിരുന്നു. മദ്യത്തിെൻറ ഗന്ധം ശ്വാസത്തിലുണ്ടായിരുന്നു. വീട്ടില്‍ പോയി രണ്ടുമണിയായപ്പോള്‍ സ്‌റ്റേഷനില്‍ തിരിച്ചുവന്നു.
താന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നില്ലെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വഫ പറയുന്നു. സംഭവത്തിൽ വഫയെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.