തിരുവനന്തപുരം: െഎ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന് ആരോ പണ വിധേയനായ മ്യൂസിയം സി.െഎ ജി. സുനിലിനെ സ്ഥലംമാറ്റി. കാസർകോട് തൃക്കരിപ്പൂർ കോ സ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. പത്തനംതിട്ട ഇലവുംതിട്ട സി.െഎ ജെ. ച ന്ദ്രബാബുവാണ് പുതിയ മ്യൂസിയം സി.െഎ. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനായി പൊലീസ് ന ടപടികളില് വീഴ്ചവരുത്തിയത് സി.െഎയായ ജി. സുനിലിെൻറ നേതൃത്വത്തിലായിരുന്നെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകർ നടത്തിയ ഡി.ജി.പി ഒാഫിസ് മാർച്ചിലും സി.െഎക്കെതിരായ രോഷം ഉയർന്നിരുന്നു.
കഴിഞ്ഞമാസം മൂന്നിന് പുലർച്ചയാണ് ബഷീർ കൊല്ലപ്പെട്ടത്. അപകടം നടന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫിസറായ സുനില്‍ സ്ഥലത്തുണ്ടായിരുന്നില്ല. ക്രൈം എസ്.ഐ ജയപ്രകാശിനായിരുന്നു പകരം ചുമതല. ശ്രീറാമിെൻറ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചു, കാറോടിച്ചത് വഫ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെ കേസിെൻറ തുടക്കത്തില്‍ ജയപ്രകാശ് ഇടപെട്ടു. എന്നാല്‍, ഈ ഇടപെടല്‍ സി.ഐ സുനിലിെൻറ നിർദേശപ്രകാരമായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു.
ക്രൈം എസ്.െഎ വിവരമറിയിച്ചതിനെതുടർന്ന് സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിയ സുനിൽ വിഷയത്തിൽ ഇടപെട്ടില്ലെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.
ക്രൈം എസ്.ഐ ജയപ്രകാശിനെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തെങ്കിലും സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറിയാതെ കേസ് അട്ടിമറി നടക്കില്ലെന്ന് നിയമവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷം ലോകോളജിലുണ്ടായ എസ്.എഫ്.െഎ-കെ.എസ്.യു സംഘർഷത്തിലും മ്യൂസിയം പൊലീസിെൻറ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണവും ഉയർന്നിരുന്നു.
കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും എസ്.എഫ്.െഎ പ്രവർത്തകർക്കെതിരെ കേസെടുത്തതിലും സി.െഎക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ആ സാഹചര്യത്തിനൊടുവിലാണ് സുനിലിെൻറ സ്ഥലംമാറ്റിക്കൊണ്ട് ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്. തണ്ണിത്തോട് സി.െഎ കെ.എസ്. വിജയനെ പമ്പയിലേക്കും പമ്പ സി.െഎയായിരുന്ന എൻ.എ. അനൂപിനെ കൊച്ചി തോപ്പുംപടിയിലേക്കും മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.