​​ശ്രീലങ്കൻ സ്​ഫോടനം: കൊച്ചിയിൽ സുരക്ഷ മുന്നറിയിപ്പ്​

കൊച്ചി: ​ശ്രീലങ്കയിൽ പള്ളികളിലെയും ഹോട്ടലുകളിലെയും ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ കൊച്ചിയിലും സുര ക്ഷ മുന്നറിയിപ്പ്​. ഇന്ത്യയിലും ഭീകരാക്രമണത്തിന്​ സാധ്യതയുള്ളതായി ഇൻറലിജൻസ്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത ്തിൽ ഭീകരർ കൊച്ചിയെ ലക്ഷ്യമി​ട്ടേക്കാമെന്ന നിഗമനത്തി​ലാണ്​ പൊലീസ്​ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചത്​.

സഞ്ചാരികൾ ധാരാളമായെത്തുന്ന ഫോർട്ടുകൊച്ചിയിൽ പ്രവർത്തിക്കുന്ന ഹോംസ്​റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പുലർത്തണമെന്നാണ്​ നിർദേശം​. ഹോംസ്​റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെ സംബന്ധിച്ച പൂർണ വിവരങ്ങൾ എല്ലാ ദിവസവും രാവിലെ ഒമ്പത്​ മണിക്ക്​ മുമ്പായി ഇ-മെയിൽ വഴി പൊലീസിന്​ കൈമാറണം.

വിവരങ്ങൾ നൽകാത്ത ഹോംസ്​റ്റേകളിലും ഹോട്ടലുകളിലും പൊലീസ്​ പരിശോധന നടത്തും. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 0484 2215055, 9497980406 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Sri Lanka blasts: Kochi police steps up vigil- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.