തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ട ശ്രീവരാഹത്ത് ശ്യാം (30) എന്ന മണിക്കുട്ടനെ കുത്തിക്കൊ ന്ന കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അർജുൻ(25) പിടിയിൽ. കോടതിയിൽ കീഴടങ്ങാൻ ശ്രമം ന ടത്തുന്നതിനിടെയാണ് ഇയാൾ പൊലീസ് വലയിലായത്. ഞായറാഴ്ച വൈകീട്ട് തമ്പാനൂർ റെയിൽവേ സ ്റ്റേഷൻ പരിസരത്തുനിന്നാണ് അറസറ്റ് ചെയ്തത്. ഇന്നലെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ അർജുനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് മനോജ് കൃഷ്ണൻ, രജിത് എന്നിവരെ നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. വ്യാഴാഴ്ച അർധരാത്രിയാണ് ശ്രീവരാഹംകുളത്തിനു സമീപം പുന്നപുരം സ്വദേശി ശ്യാമിന് കുത്തേറ്റത്. ലഹരി ഉപയോഗിച്ചശേഷം പ്രതികൾ തമ്മിൽ തർക്കമുണ്ടായി. അതുവഴി ബൈക്കിലെത്തിയ ശ്യാം തർക്കമൊഴിവാക്കാൻ ഇരുകൂട്ടരെയും അനുനയിപ്പിക്കുന്നതിനിടെയാണ് അർജുൻ ശ്യാമിനെ കുത്തിയത്. ശ്യാം കൊല്ലപ്പെട്ടെന്ന് കേട്ടതോടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. ഇതിന് ബന്ധുക്കളുടെയും സുഹൃത്തുകളിൽ ചിലരുടെയും സഹായം ഉണ്ടായിരുന്നു.
ഇത് മനസ്സിലാക്കി പൊലീസ് അർജുെൻറ ബന്ധുക്കളെയും സുഹൃത്തുകളെയും ചോദ്യംചെയ്തിരുന്നു. സുഹൃത്തുക്കളുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് തമിഴ്നാട് ഭാഗത്തുനിന്നുള്ള ലാൻഡ് ഫോൺ നമ്പറുകൾ ശ്രദ്ധയിൽെപട്ടത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് അഭിഭാഷകനെ കാണാൻ ഞായറാഴ്ച വൈകീട്ട് അർജുൻ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.