ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന്​ കൂടുതൽ സാക്ഷികൾ, രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച്​ കൊല്ലപ്പെട്ട കേസിലെ പ്രതി ​െഎ.എ.എസുകാരനായ ശ്ര ീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ സാക്ഷികള്‍. അപകടം നടന്നയുടൻ സ്ഥലത്തെ ത്തിയ മാധ്യമപ്രവർത്തകൻ ധനസുമോദി​​​െൻറ മൊഴി പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്​ച രേഖപ്പെടുത്തി. ശ്രീറാം മദ്യപി ച്ച നിലയിലായിരുന്നെന്ന്‌ ധനസുമോദ്​ അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണർ ഷീൻ തറയിൽ മുമ്പാകെ മൊഴി നൽകി. ബഷീർ ആശുപത്രിയിൽ എത്തിക്കുംമുമ്പ്​ മരിച്ചിരുന്നെന്ന്‌ ആദ്യ പരിശോധന നടത്തിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ മൊഴി നൽകി. ചില സാക്ഷികളെ മജിസ്‌ട്രേറ്റിന്​ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താൻ​ അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്​​.

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പേഴ്‌സനൽ സ്‌റ്റാഫ്‌ അംഗം കൂടിയായ ധനസുമോദാണ്‌ സമൂഹമാധ്യമത്തിലൂടെ അപകടവിവരം പൊതുസമൂഹത്തെ അറിയിച്ചത്‌. സംഭവം നടന്നയുടൻ അതുവഴി സൈക്കിളിൽ വരികയായിരുന്നു അദ്ദേഹം​. നിലവിൽ പ്രത്യേക അന്വേഷണസംഘത്തിന്​ മുന്നിൽ മൊഴി നൽകിയ ശ്രീറാം ഒഴികെയുള്ള എല്ലാവരും ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന മൊഴിയാണ്​ നൽകിയത്​.

മൊഴികൾ ശ്രീറാം വെങ്കിട്ടരാമന്​ എതിരായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്​ പൊലീസ്​. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെ പെരുമാറിയെന്ന നിലയിലുള്ള മൊഴികളും ലഭിച്ചിട്ടുണ്ട്​. ഇതിൽനിന്ന്​ പൊലീസ്​ കേസ്​ അട്ടിമറിക്കാൻ ഒത്തുകളി​െച്ചന്നത്​ വ്യക്തമാണ്​. ദൃക്സാക്ഷിയായ ബെന്‍സൻ അന്വേഷണ സംഘത്തിന്​ മുന്നിൽ നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്​. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ ബെന്‍സനും പറയുന്നു. മദ്യപിച്ചതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നെന്ന മൊഴികളും ലഭിച്ചിട്ടുണ്ട്​. ആ സാഹചര്യത്തിൽ വാഹനത്തി​​​െൻറ വേഗം അടക്കം കാര്യങ്ങൾ പരിശോധിക്കാൻ അന്വേഷണസംഘം വീണ്ടും മോട്ടോർ വാഹനവകുപ്പിന്‌ കത്ത്‌ നൽകി​.


Tags:    
News Summary - sreeram venkataraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.