മലപ്പുറം: ലോക്‌സഭ ഉപെതരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിെൻറ പേരില്‍ 85.47 ലക്ഷത്തിെൻറ സ്വത്ത്. ഭാര്യയുടെ പേരില്‍ 61.35 ലക്ഷത്തിെൻറയും രണ്ട് മക്കളുടെ പേരിലായി 12.21 ലക്ഷത്തിെൻറയും സ്വത്തുണ്ട്. ശ്രീപ്രകാശിെൻറ കൈവശം 20,000 രൂപയുണ്ട്. ഭാര്യയുടെ കൈവശം 5,000 രൂപ. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കാണിത്. ശ്രീപ്രകാശിനും ഭാര്യക്കും മക്കള്‍ക്കുമായി ആകെ 1.59 കോടിയുടെ സ്വത്താണ് കാണിച്ചിട്ടുള്ളത്. ഭാര്യയുടെ കൈവശം 50 പവന്‍ സ്വര്‍ണവും മക്കളുടെ പക്കല്‍ 224 ഗ്രാം സ്വര്‍ണവുമുണ്ട്.
ബാങ്ക് നിക്ഷേപമായും പോളിസിയായും സ്ഥാനാര്‍ഥിയുടെ പേരില്‍ 32.47 ലക്ഷമുണ്ട്. ഭാര്യയുടെ പേരില്‍ 19.15 ലക്ഷം. ഭൂമിയും കെട്ടിടങ്ങളുമായി 53 ലക്ഷത്തിെൻറ സ്വത്ത് സ്ഥാനാര്‍ഥിയുടെ പേരിലും ഭാര്യയുടെ പേരില്‍ 42.20 ലക്ഷവുമുണ്ട്. ശ്രീപ്രകാശിന് 32.53 ലക്ഷത്തിെൻറ ബാങ്ക് ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.