ശ്രീ​ജീ​വി​​േൻറത്​ കസ്​റ്റഡി മരണമല്ല; സി.ബി.ഐ കേസ്​ അവസാനിപ്പിച്ചു

കൊച്ചി: തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ ശ്രീ​ജീ​വ്​ മ​രി​ച്ച കേ​സി​ൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. ശ്രീജിവി​േൻറത്​ ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മെയ് 21ന് കസ്​റ്റഡിയിൽ വെച്ച്​ ഇയാള്‍ മരിക്കുകയായിരുന്നു. ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാര​​െൻറ സഹായത്തോടെ അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ശ്രീജീവി​​െൻറ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസമാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയത്.

Tags:    
News Summary - Sreejiv's Custody death- CBI stop enquiry - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.