തിരുവനന്തപുരം: സഹോദരൻ ശ്രീജീവിെൻറ കസ്റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ സമരംകിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് തട്ടിക്കയറി സമരാനുകൂലികൾ. 764 ദിവസം പിന്നിട്ട സമരത്തിന് നീതികിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കൂട്ടായ്മ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികൾ വിഷയം ഏറ്റെടുത്ത് രംഗെത്തത്തിയതോടെയാണ് ശനിയാഴ്ച രാവിലെ രമേശ് ചെന്നിത്തലയും പിന്തുണയറിയിെച്ചത്തിയത്.
ശ്രീജിത്തിനോട് കാര്യങ്ങൾ അന്വേഷിക്കുകയും നിയമപോരാട്ടത്തിന് വേണ്ട സഹായം നൽകുമെന്നും ഉറപ്പ് നൽകി. ഇതിനിടെയാണ് തനിക്ക് ഒരുകാര്യം പറയാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപം നിന്ന സമരാനുകൂലിയായ യുവാവ് രംഗത്തുവന്നത്. സാർ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഇൗ വിഷയവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനൊപ്പം താനും വന്ന് കണ്ടിരുന്നു. ‘ശ്രീജിത്തേ... വെറുതെ സെക്രേട്ടറിയറ്റിന് മുന്നിൽ ചെന്ന് കിടക്കണ്ട കൊതുകുകടി കൊള്ളും’ എന്ന് പറഞ്ഞാണ് സാർ അന്ന് മടക്കിയത്.
അങ്ങനെയുള്ള സാർ എന്ത് സഹായമാണ് ഇനി നൽകാൻ പോകുന്നതെന്നും യുവാവ് ചോദിച്ചു. നിങ്ങളാരാ ഇത് ചോദിക്കാനെന്ന് തിരിച്ച് ചെന്നിത്തല രോഷാകുലനായി. ഞാൻ പൊതുജനമാണെന്നും സാർ മറുപടി പറയണമെന്നും യുവാവ് ആവശ്യപ്പെെട്ടങ്കിലും അടുത്ത് നിന്നവർ അനുനയിപ്പിച്ചതോടെ രംഗം ശാന്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.