വരാപ്പുഴ എസ്.ഐയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭമെന്ന് ശ്രീജിത്തിന്‍റെ അമ്മ

വരാപ്പുഴ: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ വരാപ്പുഴ എസ്.ഐ ദീപകിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് അമ്മ ശ്യാമള. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ദീപകിന്‍റെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കും. മൂന്നു ആർ.ടി.എഫ് ഉദ്യോഗസ്ഥരെ കൂടാതെ പറവൂർ സി.ഐയും റൂറൽ എസ്.പി എ.വി ജോർജും കൊലപാതകത്തിൽ ഉത്തരവാദികളാണെന്നും ശ്യാമള പറഞ്ഞു. 

കേസുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. അത്തരത്തിലുള്ള തീരുമാനമാണ് കുടുംബം എടുത്തിട്ടുള്ളത്. സ്റ്റേഷനിൽ ക്രൂരമർദനത്തിന് ശ്രീജിത്ത് ഇരയായെന്ന് രണ്ടാമത്തെ മകനും കൂട്ടുപ്രതികളും പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇക്കാര്യം ശരിവെച്ചതാണെന്നും ശ്യാമള പറഞ്ഞു. 

കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. ശ്രീജിത്തിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടു വരാൻ ഉത്തരവിട്ടവരെയും നിയമത്തിന്‍റെ മുമ്പിൽ കൊണ്ടു വരണമെന്നും ശ്യാമള ആവശ്യപ്പെട്ടു. 

ശ്രീജിത്തിന്‍റെ മരണാനന്തര ചടങ്ങുകൾ ഇന്ന് അവസാനിക്കും. 
 

Tags:    
News Summary - Sreejith Custody Murder: Mother Syamala Want Arrest of Varappuzha S.I -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.