ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍ 

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ്​ പ്രസിഡൻറുമായ ശ്രീജ നെയ്യാറ്റിന്‍കരക്ക്​ നേരെ ഫേസ്ബുക്കിൽ അശ്ലീല പോസ്​റ്റിട്ട സംഭവത്തിൽ അടിയന്തരനടപടി കൈക്കൊള്ളണമെന്ന്​ വനിത സാമൂഹിക പ്രവർത്തകർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. ഇത്​ ഗുരുതരമായ ക്രിമിനല്‍ കുറ്റവും സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണവുമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് പാഠമാകത്തക്കരീതില്‍ കുറ്റവാളിയെ കണ്ടെത്തി പഴുതടച്ച നിയമവിചാരണയിലൂടെ കടുത്ത ശിക്ഷ വാങ്ങിനല്‍കണമെന്നും അവർ പറഞ്ഞു.

സംയുക്ത പ്രസ്​താവനയിൽ ഡോ. ജെ. ദേവിക, കെ. അജിത, സി.എസ്. ചന്ദ്രിക, ബിന്ദുകൃഷ്ണ, കെ.കെ. രമ, രേഖാ രാജ്, ദീദി ദാമോദരന്‍, വിധു വിന്‍സ​​​​െൻറ്​, മാല പാര്‍വതി, കെ.കെ. ഷാഹിന, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, സോണിയ ജോര്‍ജ്, ഡോ. വര്‍ഷ ബഷീര്‍, പ്രമീള ഗോവിന്ദ്, നജ്്ദ റൈഹാന്‍, ഇ.സി. ആയിഷ, അഡ്വ. ആര്‍.കെ. ആശ, ഗോമതി (പൊമ്പിളൈ ഒരുമൈ), അശ്വതി ജ്വാല, ജസീറ മാടായി, എ. റഹ്​മത്തുന്നിസ ടീച്ചര്‍, രശ്മി, കെ.കെ. പ്രീത, ജബീന ഇര്‍ഷാദ്, വി.പി. റജീന, മൃദുല ഭവാനി, ലാലി പി.എം, ധന്യാ രാമന്‍ എന്നിവർ ഒപ്പിട്ടു​. ലൈംഗികാക്രമണ സ്വഭാവത്തിലുള്ള പോസ്​റ്റാണ്​​ ശ്രീജക്ക്​ നേരിടേണ്ടിവന്നത്​. പൊതുപ്രവര്‍ത്തനരംഗത്തുള്ള ഒട്ടുമിക്ക സ്ത്രീകൾക്ക്​ നേരെയും സമാനമായരീതിയില്‍ ആക്രമണങ്ങളുണ്ടാകുന്നത് പതിവായിരിക്കുന്നു. നിര്‍ഭയ നിയമമടക്കമുള്ളവയൊന്നും ഉപകാരപ്പെടുന്നി​ല്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Sreeja Neyyatinkara Fb Post Controvesy-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.