Posted On
date_range Updated On
date_range ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടൊ- എം.ടി.രമേശ്
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്കെതിരേ കേസെടുത്ത പോലീസ് നടപടിക്കെതിരേ എം.ടി. രമേശ്. ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ധൈര്യമുണ്ടോയെന്ന് രമേശ് വെല്ലുവിളിച്ചു.
ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്ത കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബി.ജെ.പി രഥയാത്ര കടന്നുപോകും. 16ന് ശബരിമല നട തുറക്കുമ്പോൾ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
ശബരിമല സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ചാ പരിപാടിയിൽ സംസാരിക്കവേയാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 505 (1) ബി പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.