ഓഡിറ്റിനെതിരെ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശ്രീപത്നാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിൽ 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്താനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപേക്ഷ. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്താനുള്ള ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും ആവശ്യം ചോദ്യം ചെയ്താണ് ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ, ക്ഷേത്രത്തിൻെറയും ട്രസ്റ്റിൻെറയും 25 വർഷത്തെ ഓഡിറ്റ് നടത്താൻ ഭരണസമിതിയും ഉപദേശക സമിതിയും തീരുമാനിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറിനെ നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ട്രസ്റ്റിന് കത്തയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Sree Padmanabhaswamy Templeട്രസ്റ്റിൽ ഓഡിറ്റ് നടത്താൻ ഭരണസമിതിക്കും ഉപദേശക സമിതിക്കും അധികാരമില്ലെന്നാണ് ട്രസ്റ്റിൻെറ വാദം. ക്ഷേത്ര ഭരണത്തിലോ ഏതെങ്കിലും സ്വത്തുവകകളിലോ പങ്കുള്ളതായി ഒരു ഓഡിറ്റ് റിപ്പോർട്ടിലും കണ്ടെത്താത്ത ട്രസ്റ്റിനെ ഇതിലേക്ക് വലിച്ചിഴക്കരുത്. ട്രസ്റ്റ് പ്രവർത്തിക്കുന്നത് ഭരണസമിതിയുടെയോ ഉപദേശക സമിതിയുടേയോ കീഴിലല്ല എന്ന് സുപ്രീംകോടതി വ്യക്തത വരുത്തണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Sree Padmanabhaswamy Temple trust in supreme court against audit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.