വിവരങ്ങൾ പുറത്തു പോവില്ലെന്ന്​​; സ്​പ്രിംഗ്ലർ കരാർ സർക്കാർ പുറത്തുവിട്ടു

തിരുവനന്തപുരം: സ്​പ്രീംഗ്ലർ കമ്പനിയുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ കരാർ പുറത്തുവിട്ടു. ശേഖരിക്കുന്ന വിവരങ ്ങളുടെ ഉടമ സർക്കാറും ജനങ്ങളുമായിരിക്കുമെന്നും വിവരങ്ങൾ പുറത്തു വിടില്ലെന്നും കാണിച്ച് സർക്കാർ ആവശ്യപ്പെട്ട തുപ്രകാരം​ ഈ മാസം 12ന് സ്​പ്രിംഗ്ലർ​ ഐ.ടി സെക്രട്ടറിക്ക്​ നൽകിയ ഉറപ്പും പുറത്തു വിട്ടിട്ടുണ്ട്​.​

ശേഖരിക്കുന്ന വിവരങ്ങൾ മൂന്നാമ​െതാരു കക്ഷിക്ക്​ സ്​പ്രീംഗ്ലർ കൈമാറില്ല, കരാർ തീരുന്ന മുറക്ക്​ വിവരങ്ങൾ സ്​പ്രിംഗ്ലർ തന്നെ മായ്​ച്ചുകളയും, പിന്നീട്​ അത്​ സംസ്ഥാന സർക്കാറി​​​െൻറ കൈവശമായിരിക്കും സൂക്ഷിക്കുക എന്നീ ഉറപ്പുകളും സർക്കാറിന്​ കമ്പനി നൽകിയിട്ടുണ്ട്​.

വിവരങ്ങൾ പുറത്തു വിടില്ലെന്ന കാര്യം കരാറിലും പ്രതിപാദിക്കുന്നുണ്ട്​. കരാർ വിവാദമായതോടെ ഐ.ടി. സെക്രട്ടറി കമ്പനിയുമായി ബന്ധപ്പെട്ട്​ വീണ്ടും പ്രത്യേകമായി ഉറപ്പ്​ രേഖാമൂലം വാങ്ങുകയായിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കരാർ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി.

​പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല വാർത്താസമ്മേളനം വിളിച്ച്​ ആരോപണം ഉന്നയിച്ചതോടെയാണ്​ കരാർ വിവാദമായത്​. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറിയിരുന്നു.

Tags:    
News Summary - sprinkler agreement published -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.