മനു ജോൺ
Posted On
date_range Updated On
date_range കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണ് മരിച്ചത്. മുൻ അത്ലറ്റായ മനു ജോൺ തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയാണ്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എം.ജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്.
പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചൻ), മാതാവ്: ചിന്നമ്മ തോമസ്.
മക്കൾ: മേഖ ജോൺസൺ (കാനഡ), മെൽബിൻ ജോൺസൺ (എസ്.ബി കോളജ്, ചങ്ങനാശ്ശേരി). മരുമകൻ: രവി കൃഷ്ണ (കാനഡ). സഹോദരങ്ങൾ: മനോജ് തോമസ് (ഇത്തിത്താനം), മാജു തോമസ് (പാറാൽ), മാർട്ടിൻ തോമസ് (സൗദി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.