തിരുവനന്തപുരം: കായിക മേള നടത്തിപ്പിനായി പ്രവേശന സമയത്തുതന്നെ വിദ്യാർഥികളിൽ നിന്നും 75 രൂപ ഈടാക്കുന്നതിന് പുറമെ ഇപ്പോൾ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികളിൽ നിന്നും പണപ്പിരിവ് നടത്തുന്നത് കൊള്ളയാണെന്നും ഇത് അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ്.
സർക്കാറിന്‍റെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം. പല റൂറൽ, റവന്യൂ വിദ്യാഭ്യാസ ജില്ലകളും ഇതിനകം പിരിവിനായി സ്ക്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പ് തലത്തിൽ ഇടപെട്ട് സംഭവം നിർത്തലാക്കണമെന്നും പണപ്പിരിവിന്‍റെ പറ്റി അന്വേഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രസിഡന്‍റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.