ട്രാവൻകൂർ ഷുഗേഴ്​സിലെ സ്​പിരിറ്റ്​ മോഷണം: പ്രതികൾക്ക്​ മുൻകൂർ ജാമ്യം

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്​സ്​ ആൻഡ്​ കെമിക്കൽസിലെ സ്പിരിറ്റ് മോഷണക്കേസിൽ പ്രതിപ്പട്ടികയിലുള്ള ജനറൽ മാനേജർ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം.

ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, വിരമിച്ച പേർസണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർക്കാണ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കേസിൽ നാല് മുതൽ ആറ് വരെ പ്രതികളായ ഉദ്യോഗസ്ഥർ ഒരുമാസത്തിലേറെയായി ഒളിവിൽ പോയതിനെ തുടർന്ന് ജവാൻ മദ്യ ഉദ്പാദനം രണ്ടാഴ്ചയിലേറെ മുടങ്ങിയിരുന്നു.

മധ്യപ്രദേശിൽ നിന്ന് പുളിക്കീഴിലേക്ക് കൊണ്ടു വന്ന സ്പിരിറ്റിൽ 20,386 ലിറ്റർ മധ്യപ്രദേശിലെ സേന്തുവയിൽ മറിച്ചുവിറ്റ കേസിലാണ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയത്. ട്രാവൻകൂർ ഷുഗേഴ്സിലെ ജീവനക്കാരൻ അരുൺ കുമാർ , ടാങ്കർ ഡ്രൈവറന്മാരായ നന്ദകുമാർ , സിജോ തോമസ്, സ്പിരിറ്റ് മറിച്ചു വിൽക്കാൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സതീഷ് ബാൽ ചന്ദ് വാനി എന്നിവർ പിടിയിലായിരുന്നു.

Tags:    
News Summary - Spirit theft at Travancore Sugars: Defendants granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.